കോഴിക്കോട്: കൊടുവള്ളിയിൽ തിന്നറുമായി പോയ ടാങ്കർ ലോറി മറിഞ്ഞു. പഴയ ആർടിഒ ഓഫീസിന് സമീപമാണ് സംഭവം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ടാങ്കറിന് ചോർച്ചയുണ്ടായി എണ്ണ റോഡിൽ പടർന്നു. അപകടത്തിൽ ആളപായമില്ലെന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ലോറി മാറ്റാനുള്ള ശ്രമം തുടരുകയാണ്
