കോഴിക്കോട് കൊയിലാണ്ടി: ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ചെങ്ങോട്ടുകാവിനും പൊയില്‍ക്കാവിനുമിടയില്‍ ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം.
പരിക്കേറ്റ ഡ്രൈവര്‍ കുറുവങ്ങാട് സ്വദേശി ആശാരിക്കുളപറമ്ബില്‍ ഷിമിത്ത് (36) ചെങ്ങോട്ടുകാവ് സ്വദേശി ജിജിലേഷ് (32), പൊയില്‍ക്കാവ് സ്വദേശിനി നിഷ (46) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
