അമ്പലപ്പുഴ: കൊച്ചിൻ ഷിപ്പ് യാർഡിലെ ജീവനക്കാരൻ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം കാക്കരസം പളളി വീട്ടിൽ രാകേഷ് (28)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തകഴി കോന്തങ്കരി പാലത്തിനു താഴെ തോട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ബാഗും, ചെരിപ്പും കരയിൽ ഇരിക്കുന്നതു കണ്ട നാട്ടുകാർ അമ്പലപ്പുഴ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചിൻ ഷിപ്പ് യാർഡിൽ രാവിലെ ജോലിക്കു പോയ രാകേഷ് വൈകിട്ട് തകഴിയിലുള്ള അമ്മയുടെ ബന്ധുക്കളെ കാണാൻ പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുമാർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
