കോഴിക്കോട്: കല്ലാച്ചിയിൽ കടന്നൽ കുത്തേറ്റ് 10 പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. റോഡിലൂടെ പോകുകയായിരുന്ന ഇരുചക്ര വാഹന യാത്രികർക്കും കാൽനട യാത്രക്കാർക്കുമാണ് കടന്നലിന്റെ കുത്തേറ്റത്. സാരമായി പരിക്കേറ്റ രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ നാദാപുരം താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
