കാഠ്മണ്ഡു: മധ്യ പടിഞ്ഞാറന്‍ നേപ്പാളിലെ ഡാങ് ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് ദാരുണാന്ത്യം.
23 പേര്‍ക്ക് പരിക്കേറ്റു. ബിഹാറിലെ മലാഹിയില്‍ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുനെ (31) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ലുംബിനി പ്രവിശ്യയിലെ റാപ്തി നദിയിലേക്ക് ബസ് മറിയുകയായിരുന്നു.
നേപ്പാള്‍ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ഭലുബാംഗിലെ റാപ്തി പാലത്തില്‍ നിന്ന് തെന്നി ഈസ്റ്റ്-വെസ്റ്റ് ഹൈവേയിലൂടെ നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ നേപ്പാള്‍ഗഞ്ച് മെഡിക്കല്‍ ടീച്ചിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ബസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു
