വോള്‍വോ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. മൂന്ന് പേര്‍ക്ക് പൊളളലേറ്റു. ബസ് പൂര്‍ണമായി കത്തിനശിച്ചു. തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഭൂരിഭാഗം യാത്രക്കാരും ബസിന്റെ ചില്ലുകള്‍ തകര്‍ത്ത് രക്ഷപ്പെട്ടുവെങ്കിലും ഒരു സ്ത്രീ വാഹനത്തിനകത്ത് കുടുങ്ങുകയായിരുന്നു. അവര്‍ സംഭവസ്ഥലത്തവെച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
