കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്

  


ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു. പന്നിത്തടം സ്വദേശി പാലപ്പറമ്പില്‍ വീട്ടില്‍ 66 വയസ്സുള്ള അയ്യപ്പന്‍, പാറപ്പുറത്ത് താമസക്കാരും ഇതര സംസ്ഥാന തൊഴിലാളികളുമായ റാംജി, മുകേഷ്, സുഖദേവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടമുണ്ടായത്. കേച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയും എതിര്‍ ദിശയില്‍ വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞാണ് യാത്രികരായ നാലുപേര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



Post a Comment

Previous Post Next Post