കോട്ടയം പാലാ: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ – പൊൻകുന്നം റോഡിൽ പൊൻകുന്നം അട്ടിക്കൽ കവലയിൽ അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ 6.00 മണിയോടെയാണ് അപകടം ഉണ്ടായത്. കർണ്ണാടക ബാംഗ്ലൂർ സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ട്രാവലർ വാനാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം വിട്ട വാൻ
കലുങ്കിൽ ഇടിച്ച ശേഷം വട്ടം മറിയുകയായിരുന്നു. 12 യാത്രക്കാരാണ് വാഹത്തിലുണ്ടായിരുന്നത്. ഇതിൽ 7 പേർക്ക് പരിക്കേറ്റു. അപകടത്തിൽ മുഴുവനായും തകർന്ന വാഹനം വെട്ടി പൊളിച്ചാണ് നാട്ടുകാർ പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കാലിൻ്റെ പരിക്ക് ഗുരുതരമാണ്. ഇയാളുടെ കാൽ പാദം അറ്റ നിലയിലായിരുന്നു.
