മലപ്പുറം നിലമ്പൂര്: കൃഷിയിടത്തിൽ സ്ഥാപിച്ച വേലിയിൽ നിന്നു വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. പോത്തുകൽ വെള്ളിമുറ്റം വെണ്ടേക്കുംപൊട്ടി താനാരി വേലായുധൻ (64) ആണ് മരിച്ചത്. കൃഷിയിടത്തിൽ പന്നികളെ തുരത്താനായി സ്ഥാപിച്ച വേലിയിലാണ് ഇയാൾ മരിച്ചു കിടക്കുന്നത് കണ്ടത്.
പോത്തുകൽ പോലീസും കെഎസ്‌ഇബി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഭാര്യ: ശ്രീദേവി. മക്കൾ: സുഭാഷ്, സുധീഷ്, സുമിത്ര. മരുമക്കൾ: ജയചന്ദ്രൻ, അനില, കൃപ..
