മലപ്പുറം കൊണ്ടോട്ടി: കൊണ്ടോട്ടി കൊടങ്ങാട് പണി നടന്നു കൊണ്ടിരിക്കുന്ന ഇരു നില വീടിനു മുകളിലെ ടാങ്കിൽ നിന്നും ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ ടെറസിലേക്ക് വീണ് മുട്ടിനു ഗുരുതര പരിക്കേറ്റ തൊഴിലാളിയെ സുരക്ഷിതമായി മലപ്പുറം അഗ്നി രക്ഷാ സേന എത്തി താഴെ ഇറക്കി . ഒഴുകൂർ സ്വദേശി അബ്ദുൾ കരീം ആണ് അപകടത്തിൽ പെട്ടത് ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തുമ്പോൾ അനങ്ങാനാവാതെ കിടക്കുകയായിരുന്നു അബ്ദുൾ കരീം.ടാങ്കിൻ്റെ ഭാഗത്തേക്ക് ഇടുങ്ങിയ കുത്തനെ ചെരിഞ്ഞ ഗോവണി ആയതിനാൽ സേന അംഗങ്ങൾ ബാസ്കറ്റ് സ്റ്ററച്ചറിൽ കിടത്തി മുപ്പത് അടിയോളം ഉയരത്തിൽ നിന്നും കയറിൻ്റെ സഹായത്തോടെ സുരക്ഷിതമായി താഴെ ഇറക്കി. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലേക്ക് മാറ്റി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ആർ സജീവ് കുമാറിൻ്റെ നേതൃത്തത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ എം അബ്ദുൽ റഫീക്, ടികെ നിഷാന്ത്, കെപി ഷാജു, ശ്രീജിത്ത്, കെസി മുഹമ്മദ് ഫാരിസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി അഭിലാഷ്, ഹോം ഗാർഡ് സി പ്രമോദ് കുമാർ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു
