പാലക്കാട് കൊല്ലങ്കോട്: പയിലൂരില്‍ ജോലിക്കിടെ ടാങ്കില്‍നിന്നു വീണു പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് നാമക്കല്‍ മൂര്‍ത്തി കുന്തന്‍റെ മകൻ സുന്ദരൻ(53) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് അപകടം.
ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലങ്കോട് പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം തമിഴ്നാട് നാമക്കല്ലിലേക്ക് കൊണ്ടുപോയി. കെട്ടിട നിര്‍മാണ ജോലിക്കാണ് സുന്ദരൻ കൊല്ലങ്കോട് എത്തിയത്.
