വിനോദയാത്രക്കിടെ ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

 


കോട്ടക്കൽ: കോളേജിൽ നിന്നും വിനോദയാത്രക്ക് പോയ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശിപറപ്പാറ സലാമിന്റെ മകൻ സഹബാസ് അലി (19) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി തീവണ്ടിയിൽ നാട്ടിലേക്ക് വരുന്നതിനിടെ തമിഴ്നാട് സേലത്ത് വെച്ചാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.കുടുംബം തമിഴ്നാട്ടിലേക്ക് തിരിച്ചു. മരവട്ടം ഗ്രേസ് വാലി കോളേജ് വിദ്യാർഥിയാണ്.



Post a Comment

Previous Post Next Post