പാലാ: കോട്ടയം പാലായിൽ ടൈൽ മുറിക്കുന്ന ജോലിക്കിടെ കട്ടിംഗ് യന്ത്രം കാലിൽ കൊണ്ട് യുവാവിന് ഗുരുതര പരുക്ക്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ പാലാ ചെത്തിമറ്റം ഭാഗത്തു വെച്ചായിരുന്നു അപകടം. പരുക്കേറ്റ തിടനാട് സ്വദേശി സജി ഏബ്രഹാം (51) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.