കൊണ്ടോട്ടിയിൽ ഫുട്‌ബോൾ ടർഫിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. കൊട്ടപ്പുറം പാലപ്പറമ്പ് സ്വദേശി ഇർഷാദ് എന്നയാളാണ് മരണപ്പെട്ടത്. കൊട്ടപ്പുറത്തെ ഫുട്‌ബോൾ ടർഫിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
