വേങ്ങര പുത്തൻപറമ്പിൽ വൻതീപിടുത്തം



വേങ്ങര കോട്ടക്കൽ റോഡ് പുത്തൻ പറമ്പിൽ ഇരു നില കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന പി.ആർ. ജി ട്രേഡിംഗ് എന്ന ബയോബിൻ വിതരണ സ്ഥാപനത്തിനും തൊട്ടടുത്ത വി.ടി.എ ഗ്രൂപ്പ് ഐസ് ക്രീം നിർമ്മാണ യൂണിറ്റിനുമാണ് തീപിടിച്ചത്. മുകൾ നിലയിലെ മൂന്ന് ഫാമിലി ക്യാർട്ടേർസുകളിലേക്ക് തീ പടരുന്നതിന് മുമ്പ് മലപ്പുറത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു.

ബുധനാഴ്ച രാവിലെ 6.45 മണിയോടു കൂടിയാണ് സ്ഥാപനത്തിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത് . ഉടനെ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.

പുത്തൻപറമ്പ് സ്വദേശി ചാലിൽ അബുബക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം .

പുത്തനങ്ങാടി സ്വദേശി പറങ്ങോടത്ത് മുഹമ്മദ് റാഹിത് നടത്തുന്ന പി.ആർ.ജി. ട്രേഡിംഗ് കമ്പനിയിൽ സൂക്ഷിച്ചിരുന്ന ബയോബിൻ നിർമ്മാണത്തിള്ള പതിനായിരത്തിൽ അധികം വിവിധ തരം ബക്കറ്റുകളും അനുബന്ധ നിർമാണ സാമഗ്രികളും , ബക്കറ്റിൽ ഹോൾ ഇടുന്ന മെഷീനും കത്തി നശിച്ചിട്ടുണ്ട്. പറപ്പൂർ, ചെണ്ണേക്കാട്ടിൽ വി.ടി.എ. ഗ്രൂപ് ഐസ് കമ്പനിയുടെ ഫ്രീസറുകളിലേക്കും ഐസ് നിർമ്മിക്കുന്ന മെഷീനിലേക്കും തീപടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

തീയുടെ കാരണം അറിവായിട്ടില്ല. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നു.

മലപ്പുറം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീമിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സ്ഥലത്തെത്തിയാണ് അഗ്നിശമന പ്രവർത്തനങ്ങൾ നടത്തിയത്.

സീനിയർ ഫയർ & റസ്ക്യു ഓഫീസർ പ്രദീപ് കുമാർ എം.

ഫയർ & റസ്ക്യു ഓഫീസർമാരായ നിഷാദ് വി പി , നിഷാന്ത് ടി.കെ, അമൽ പി. ഷാജു കെ.പി.മുഹമ്മദ് ഷഫീഖ്.പി. വിപിൻ. വി.

അനൂപ് ശ്രീധരൻ ഹോം ഗാർഡ് മാരായ അശോക് കുമാർ സി.വി. ബൈജു വി.

വിജീഷ് പി.സിവിൽ ഡിഫൻസ് വളണ്ടിയർമാരായ ഷിംജിത് പി. ഷിജി പാറയിൽ എന്നിവരും രക്ഷാ പ്രർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post