കോഴിക്കോട് കൊയിലാണ്ടി: പൂക്കാട് ട്രെയിൻ തട്ടി ചേമഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. മുക്കാടി വളപ്പിൽ പൃത്യുരാജ്(കണ്ണൻ) ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു
പുക്കാട് സമാധിമഠത്തിന് സമീപം ഇന്നലെ രാത്രി 10മണിയോടെയാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാ സേന, ആർപിഎഫ്, കൊയിലാണ്ടി പോലീസ് എന്നിവരുടെ സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
