ബൈക്ക് യാത്രക്കാരനായ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം . ബൈക്ക് ആന തകർത്തു. തൊഴിലാളിക്ക് പരിക്ക്.


 


 എറണാകുളം: ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടാനയാക്രമണം. പൂയംകുട്ടി സ്വദേശി ബെന്നിക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ടാപ്പിങ്ങിനായി സ്കൂട്ടറിൽ പോകുകയായിരുന്ന ബെന്നിയെ പൂയംകുട്ടി കപ്പേളപ്പടിയിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒരാന ബെന്നിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പേടിച്ച് ഓടിയെങ്കിലും തുമ്പിക്കൈകൊണ്ട് അടിച്ചു. അടികൊണ്ട് ബെന്നി നിലത്തുവീണു. പരിക്കേറ്റ ബെന്നിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്നിയുടെ സ്കൂട്ടറും ആന തകര്‍ത്തിട്ടുണ്ട്.



Post a Comment

Previous Post Next Post