തൃശ്ശൂർ ആൽപ്പാറ. വാരിയത്ത് പടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് കണ്ണാറയിലെ യൂണിയൻ തൊഴിലാളിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണാറ സ്വദേശി രതീഷിനാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 7 മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണാറ ഭാഗത്തേക്ക് പോവുകയായിരുന്ന രതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചാണ് അപകടം. പാർക്ക് ലൈറ്റുകൾ ഉപയോഗിക്കാതെ അലക്ഷ്യമായി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും, മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം ടാറിങ് നടത്താത്തത് മൂലം പ്രദേശത്ത് കുഴികൾ രൂപപ്പെട്ടതും പീച്ചി ഡാം റോഡിൽ അപകടത്തിന് കാരണമാകുന്നുണ്ട്.

