കോഴിക്കോട്: തീവണ്ടിയിൽ നിന്ന് വീണ് അമ്മക്കും മകൾക്കും പരിക്ക്. കൊല്ലം കുളത്തൂപുഴ സ്വദേശികളായ സുനിത (44), മകൾ ഷഹന (20) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മകളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യോളിയിൽ ഇറങ്ങേണ്ട ഇവർ ട്രെയിൻ പയ്യോളി സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. സ്ഥലമറിയാതെ ട്രെയിനിൽ ഇരുന്ന ഇരുവരും ട്രെയിൻ മുന്നോട്ട് നീങ്ങിയതോടെ തിരക്കിട്ട് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് അപകടം സംഭവിച്ചത്. യാത്രക്കാരും ആര്‍പിഎഫും ചേര്‍ന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു
