മാള ദേശീയപാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയുടെ പിറകില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മാള പള്ളിപ്പുറം കാഞ്ഞൂത്തറ വീട്ടില്‍ ജോയി മകന്‍ റിജോ(30) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം.
ദേശീയപാതയിലേക്ക് അശ്രദ്ധമായി കയറ്റി നിര്‍ത്തിയ ലോറിയില്‍ തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം നടത്തി. അമ്മ: റാണി.
