യുവതിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.

 


കാസർകോട്: യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കാപ്പിൽ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകൾ വി.എസ്. തഫ്സീന(27)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പായിരുന്നു തഫ്സ‌ീനയുടെ വിവാഹം. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് കാപ്പിൽ പുഴയിൽ വീണുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.കഴിഞ്ഞ നവംബറിൽ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബേക്കൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post