ബേക്കൽ: കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. ബേക്കൽ വിഷ്ണുമഠംയജമാൻ നഗറിലെ കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ബേക്കൽ ചിറമ്മൽ സർക്കാർ സ്കൂളിന് മുൻവശത്തെ സംസ്ഥാന പാതയിലായിരുന്നു അപകടം. പള്ളിക്കര ഭാഗത്തുനിന്ന് കാസർകോട്ടേക്ക് പോയ ബൈക്കാണ് ഇടിച്ചത്. സാരമായി പരിക്കേറ്റ കുഞ്ഞിരാമനെ നാട്ടുകാർ ഉടൻ ഉദുമ നഴ്സിങ് ഹോമിലെത്തിച്ച് പ്രഥമ ശുശ്രഷ നൽകിയ ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി കാസർകോട്ടേക്ക് കൊണ്ടുപോയി.
