അമ്പലപ്പുഴ: പറവൂരിൽ തീരദേശ റെയിൽ പാതയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വാടയ്ക്കൽ കറുകപറമ്പിൽ വില്ല്യം – ബിയാട്രിസ് ദമ്പതികളുടെ മകൻ ജിനു (20)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 8: 30ഓടെ ആണ് യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പുന്നപ്ര പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
