നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ചു… യുവാവ് മരിച്ചു



അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയെത്തിയ കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വാടയ്ക്കൽ ഇടപ്പറമ്പിൽ മനോജ് (43) ആണ് മരിച്ചത്. തൂക്കുകുളം ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. സമീപത്തെ തട്ടുകടയിലേക്ക് പോകുമ്പോൾ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിക്കുകയായിരുന്നു. ഓടി കൂടിയ സമീപവാസികൾ ചേർന്ന് മനോജിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അമ്മ: ഓമന. സഹോദരങ്ങൾ: ബൈജു, സംഗീത.


Post a Comment

Previous Post Next Post