കോട്ടയം : എം സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. പട്ടിത്താനം രഗ്ന ഗിരി പള്ളിയ്ക്ക് മുന്നിലായിരുന്നു അപകടം. പാലക്കാട് നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോയ കെഎസ്ആർടിസി ബസ്സും തിരുവനന്തപുരം പോയ കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടുകൂടിയായിരുന്നു അപകടം. രണ്ടു ബസ്സിലുമുള്ള എട്ടുപേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ബസ്സുകൾ കുരുങ്ങി കിടക്കുന്നതിനാൽ എം സി റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
