ടയർ പഞ്ചറായി ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം



ആന്ധ്രപ്രദേശില്‍ നടന്ന ഒരു നടുക്കുന്ന കാറപകടത്തിന്റെ വീഡ‍ിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. ദുഡുക്കൂര്‍ ദേശീയ പാതയില്‍ നടന്ന അപകടത്തില്‍ പിഞ്ചു കുഞ്ഞടക്കം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞു.

വിജയവാഡ‍യില്‍ നിന്ന് രാജമുൻഡ്രിയിലേക്ക് പോയ കാറാണ് ടയര്‍ പഞ്ചറായി നിയന്ത്രണം തെറ്റി എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. എറിറ്റിംഗ മോ‍ഡല്‍ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരില്‍ ചില റോഡിലേക്ക് തെറിച്ചു വീഴുന്നതും വീഡിയോയില്‍ കാണാം.


ഗുരുതരമായി പരിക്കേറ്റ രണ്ടു യാത്രക്കാര്‍ തത്ക്ഷണം മരിച്ചു. ഏഴുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസെത്തിയാണ് ഇവരെ ദേവരപ്പള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 19 മാസം പ്രായമുള്ള കുഞ്ഞാണ് മൂന്നാമതായി മരിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ നടുക്കുന്ന വീ‍ഡിയോ ദൃശ്യം ഇതിനിടെ പുറത്തുവന്നു.ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ നേരത്തെയും അപകടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.


Post a Comment

Previous Post Next Post