തൃശൂർ: ഒല്ലൂരിൽ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ അഞ്ചേരി കടവാരത്ത് വീട്ടില്‍ ബിജീഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് എലിക്കോട് ആട്ടുപാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു.
വീട്ടുകാരുടെ പരാതിയിൽ ഒല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. നാട്ടിലെത്തിയ രണ്ട് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ചെന്നാണ് നിഗമനം. ബിജീഷ് കുളികഴിഞ്ഞ് പോയെന്നാണ് കൂടെയുണ്ടായിരുന്നവർ കരുതിയത്.
