കോഴിക്കോട് നാദാപുരം സംസ്ഥാന പാതയില്‍ ഗവ. യു.പി സ്കൂളിന് സമീപം വാഹനാപകടം. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്.
ഇവരെ നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. കല്ലിക്കണ്ടി എൻ എ എം കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനികളായ ഇവര്‍ കൂട്ടുകാര്‍ക്കൊപ്പം നാദാപുരത്ത് എത്തിയതായിരുന്നു.
ഹോട്ടല്‍ ഡീ പാരിസിന് സമീപം വണ്ടി നിര്‍ത്തിയ ശേഷം സമീപത്തെ വസ്ത്രാലയത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. നാദാപുരം ഭാഗത്ത് നിന്ന് എത്തിയ ഓട്ടോ ഗുഡ്‌സാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ മൂന്നു വിദ്യാര്‍ത്ഥിനികളെയും ഓടി കൂടിയ നാട്ടുകാര്‍ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
