കണ്ണൂര്‍ : പാനൂര്‍ ജംഗ്ഷനില്‍ ഓട്ടോകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം . മൂന്ന് പേര്‍ക്ക് പരിക്ക് .
പുത്തൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോയും, കൂത്ത്പറമ്ബ് ഭാഗത്തു നിന്നും ബസ്റ്റാൻ്റിലേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സിഗ്നല്‍ ഒഴിവാക്കാനുള്ള ധൃതി പിടിച്ചുള്ള ഓട്ടമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
