നിര്‍ത്തിയിട്ടിരുന്ന കാര്‍ പിന്നോട്ടുരുണ്ട് അയല്‍വീടിന്റെ മുറ്റത്ത് പതിച്ചു



കുമളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറ് ഇറക്കത്തില്‍ പിന്നോട്ടുരുണ്ട് റോഡിന് താഴെ വീട്ടുമുറ്റത്ത് പതിച്ചു.

കാറിലുണ്ടായിരുന്ന കുട്ടി പരുക്കുകളില്ലാതെ രക്ഷപെട്ടു. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം കുമളി

ഹോളീഡേ ഹോമിനും കൊല്ലം പട്ടടയ്ക്കുമിടയില്‍ റോഡിന് മുകള്‍ ഭാഗത്തുള്ള വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പിന്നോട്ട് ഉരുണ്ട് ദേശീയ പാത മുറിച്ച്‌ കടന്ന് വീടിനു മുമ്ബില്‍ പതിച്ചത്. കാറുടമയുടെ കുട്ടി കാറില്‍ കയറി ഇരുന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഗിയറില്‍ കൈ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ദേശീയ പാതയില്‍ നിന്നും മുപ്പതടിയോളം ഉയരത്തിലുള്ള വീടിന്റെ മുറ്റത്ത് നിന്നാണ് കാര്‍ പിന്നോട്ട് ഉരുണ്ടത്. പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഹാന്റ് ബ്രേക്ക് ഇട്ടിരുന്നില്ല. കാര്‍ പിന്നിലേയ്ക്ക് ഉരുണ്ട് റോഡില്‍ എത്തിയപ്പോള്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.നുവദിക്കുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നതിന് ഉദാഹരണമായി മാറി കുമളിയിലെ അപകടം.

Post a Comment

Previous Post Next Post