കോട്ടയം: കറുകച്ചാൽ തൊണ്ണശേരിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 തോടെ അതുൽ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
