ഇന്നലെ ഉച്ചയോടെയാണ് ഗുജറാത്തിലെ ദ്വാരകയിൽ കളിക്കുന്നതിനിടെ കുട്ടി വീടിന് മുന്നിലെ കുഴൽക്കിണറിലേക്ക് വീണത്. 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിൽ പുറത്തെത്തിചെങ്കിലും രണ്ടര വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല . 130 അടി താഴ്ചയിലുളള കുഴൽക്കിണറിൽ
വീണ എയ്ഞ്ചൽ സാക്കറെ എന്ന രണ്ടര വയസ്സുകാരിയെ 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിലാണ് പുറത്തെടുത്തത്. പുറത്തെടുത്ത കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . എൻ.ഡി.ആർ.എഫ് സംഘം അടക്കമെത്തിയാണ് രക്ഷാപ്രവർത്തനം തടത്തിയത്. രാത്രി പത്ത് മണിയോടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
