നിയന്ത്രണം വിട്ട ലോറി മതിലിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം

 


 ഇടുക്കി തൊടുപുഴ:  ലോറി നിയന്ത്രണം വിട്ട് മതിലിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിയ്ക്കും പയപ്പാറിനും ഇടയിലായിരുന്നു അപകടം പാലാ പയപ്പാറിന് സമീപം ലോഡുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ച് ഡ്രൈവർ മരിച്ചത്. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു

. ചിങ്ങവനത്തെ ഫുഡ് കോർപറേഷൻ ഗോഡൗണിൽ നിന്നും അരിയുമായി തൊടുപുഴ അറക്കുളത്തെ ഗോഡൗണിലേയ്ക്ക് പോവുകയായിരുന്നു ലോറി. യാത്രക്കിടെ നിയന്ത്രണം വിട്ട ലോറി മതിലിൽ ഇടിക്കുകയായിരുന്നു. വീടിന്റെ മതിലിടിച്ച ലോറി സമീപത്തുള്ള മരത്തിലും ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തിൽ അരിച്ചാക്കുകൾ റോഡിലേക്ക് ചിതറി വീണു. ലോറിയും തകർന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ചാക്കോ മരിച്ചു. അപകടത്തിൽ മരിച്ച ചാക്കോയുടെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

Post a Comment

Previous Post Next Post