കോഴിക്കോട് ചാലിയം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വ്യാപാരി മരിച്ചു. ചാലിയം ബീച്ച് കൈതവളപ്പിൽ പലചരക്ക് കട നടത്തുന്ന പറവഞ്ചേരി പാടത്തെ താമസക്കാരനായ പൊക്ലിന്റെകത്ത് അബ്ബാസ് (54) ആണ് മരിച്ചത്. രണ്ട് ആഴ്ച മുമ്പ് പറവഞ്ചേരി പാടത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടിയിൽ മറ്റൊരു സ്കൂട്ടി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അബ്ബാസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിചികിൽസയിലിരിക്കെ ഇന്നു രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചാലിയം ഖബർസ്ഥാനിൽ ഖബറടക്കും.
ആമിനയാണ് ഭാര്യ. മക്കൾ: അബിനാസ്,
ആബിൽ, അനീഷ
