അഴീക്കോട്:ഭാഗവത പണ്ഡിതനും താന്ത്രികനുമായ മൊളോളത്തില്ലത്ത് ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക ഉഷ അന്തർജ്ജനത്തിന്റെയും ഇളയമകൻ ശ്രീജിത്ത് ഉണ്ണി നമ്പൂതിരി – കണ്ണൻ (28)അന്തരിച്ചു.
ബംഗ്‌ളൂരുവിലെ താമസ സ്ഥലത്തെ നാലു നില കെട്ടിടത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ വീണ് മരിച്ചെന്നാണ്ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളുരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെൽ സയൻസ് ആന്റ് റിസർച്ചിലാണ് ജോലി ചെയ്യുന്നത്. അഞ്ചു വർഷം മുമ്പാണ് ജോലി കിട്ടിയത്. സഹോദരൻ : ശ്രീകുമാർ (അയർലാന്റ്)
