കുമളി: വണ്ടിപ്പെരിയാർ 56-ാം മൈൽ അയ്യപ്പാ കോളേജിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി. തലനാരിഴയ്ക്കാണ് വൻഅപകടം ഒഴിവായത്.
ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അപകടം. കുമളിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും താഴേക്ക് മറിയാതിരുന്നതിനാൽ, താഴെ കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവർക്കും പരിക്കില്ല. പിന്നീട് ഫയർഫോഴ്സ്, പോലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
