സ്കൂട്ടർ അപകടം ആരുമറിഞ്ഞില്ല: സ്കൂട്ടർ യാത്രക്കാരി വഴിയിൽ കിടന്നു മരിച്ചു



പത്തനംതിട്ട - കുറിയന്നൂരിൽ സ്കൂട്ടർ 

അപകടത്തിൽ യുവതി മരിച്ചു. മല്ലപ്പളളി മഞ്ഞത്താനം അരുൺ കോട്ടേജിൽ സിജി എം. ബിജി (27) ആണ് മരിച്ചത്. കുറിയന്നൂർ എസ്.എൻ.ഡി.പി.ക്ക് സമീപം വാടകക്ക് താമസിക്കുകയായിരുന്നു സിജി. ഭർത്താവിന്റെ മാതാപിതാക്കൾ വാടകക്ക് താമസിക്കുന്ന കട്ടേപ്പുറം സ്ക്കൂളിന് സമീപത്തെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങും വഴിയാണ് അപകടമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.


പത്തു മണിയോടെ കുറിയന്നൂർ പമ്പാ ജലസേചന പദ്ധതിയുടെ കനാലിനു സമീപമായിരുന്നു അപകടം എന്നാണ് പോലീസ് വിലയിരുത്തൽ. രാത്രി 12 മണിയോടെ ഇതുവഴി പോയ കാർ യാത്രികർ കലുങ്കിന്റെ വശത്ത് വാഹനവും രണ്ട് കാലുകൾ മേൽപ്പോട്ട് ഉയർന്ന് നിൽക്കുന്നതും കണ്ടതിനെ തുടർന്ന് പോലീസിലും 108 ആംബുലൻസ് നമ്പരിലും വിളിച്ചു. ആംബുലൻസും കോയിപ്രം പോലീസും സ്ഥലത്ത് എത്തി സിജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

Previous Post Next Post