വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍



 തിരുവനന്തപുരം: വിതുരയില്‍ 16 വയസുകാരനായ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര പറങ്കിമാം തോട്ടം ശ്രുതിയില്‍ സുനിലിന്റെ മകൻ അശ്വിൻ ആര്‍.സുനില്‍ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 5.45-ഓടെ വീട്ടിനുള്ളിലെ കിടപ്പുമുറിയിലുള്ള ഹുക്കില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്ന അശ്വിനെ സഹോദരനാണ് ആദ്യം കണ്ടത്.


അമ്മ വീട്ടുജോലിയ്ക്കും അച്ഛൻ സെക്യൂരിറ്റിപ്പണിയ്ക്കും പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അശ്വിൻ തിങ്കളാഴ്ച ക്ലാസില്‍ പോയിരുന്നില്ല. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിതുര പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

Previous Post Next Post