ചാരുംമൂട്: ടൗണിലെ സിഗ്നല്‍പോയിന്റില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരുക്കില്ല. ഇന്നലെ പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം.
കെ.പി റോഡിലൂടെ മെറ്റിലുമായി കായംകുളം ഭാഗത്തേക്കുപോയ ലോറി സിഗ്നല്‍ കടക്കുമ്ബോള്‍ ശാസ്‌താംകോട്ട ഭാഗത്തുനിന്നും മാങ്കാംകുഴിയിലേക്ക് പോയ മീന്‍ സ്‌റ്റോറേജ് ലോറിയുമായി ഇടിക്കുകയായിരുന്നു.
മെറ്റലുമായി വന്ന ലോറിയുടെ വശത്ത് ടയര്‍ ഭാഗത്താണ് മീന്‍ ലോറിയുടെ മുന്‍ഭാഗം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മീന്‍ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചില്ലുകള്‍ പൊട്ടിച്ചിതറുകയും ചെയ്‌തു. മെറ്റലുമായി വന്ന ലോറിയുടെ ടയര്‍ വലിയ ശബ്‌ദത്തോടെ പൊട്ടി. അഗ്നിരക്ഷാസേന എത്തിയാണ് ചില്ലു കഷ്‌ണങ്ങള്‍ നീക്കം ചെയ്‌തത്. നൂറനാട് പോലീസും സ്‌ഥലത്തെത്തിയിരുന്നു.
