ഇടുക്കി മൂന്നാർ - ഉതുമൽപേട്ട സംസ്ഥാനപാതയിൽ 8ആം മൈലിനു സമീപം എസ് വളവിൽ സാകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബസ്സ് ശരീരത്തിലൂടെ കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.ഒരാൾക്ക് പരിക്ക്. ഇന്ന് ഉച്ചക്ക് ശേഷം ആണ്അപകടം എറണാകുളത്ത് നിന്നും വിനോദയാത്രയ്ക്ക് എത്തിയ ബൈക്ക് യാത്രക്കാരായ തമ്മനം സ്വദേശി വിബിൻ ജയകൃഷ്ണൻ മരണപ്പെട്ടു ബൈക്ക് ഓടിച്ചിരുന്ന എറണാകുളം ടൗൺ ഹാളിന് സമീപം താമസിക്കുന്ന മുല്ലപ്പറമ്പിൽ ആന്റണി എന്ന ആളെ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി. തൃക്കാകര KMM കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് മരണപ്പെട്ട വിബിൻ മൃതദേഹം ടാറ്റാ ഹോസ്പിറ്റൽ മോർച്ചറിലേക്ക് മാറ്റി
