ഓയൂര്‍ : വെളിനല്ലൂര്‍ പഞ്ചായത്തില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ വ്യാപാരിക്ക് പരിക്ക് . റബര്‍ ടാപ്പിംഗിന് ബൈക്കില്‍ പോവുകയായിരുന്ന വ്യാപാരി വ്യവസായി സമിതി കരിങ്ങന്നൂര്‍ യൂണിറ്റ് അംഗവും സലിം ബേക്കറി ഉടമയുമായ അയൂബ് ഖാനാണ് പരിക്കേറ്റത്.
തിരുവനന്തപുരം ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് . സ്ഥിരമായി പ്രദേശത്ത് പന്നിയുടെ ആക്രമണം ഉണ്ടാകുന്നു. കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാൻ ആവശ്യമായ നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ചടയമംഗലം ഏരിയാ സെക്രട്ടറി എസ്. സൈജു, കരിങ്ങന്നൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ. രാജേന്ദ്രൻ പിള്ള , സെക്രട്ടറി എസ്.രതീഷ് എന്നിവര്‍ ആവശ്യപ്പെട്ടു
