പത്തനംതിട്ട : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി.
ഇന്നലെ വൈകിട്ട് 4.45നാണ് അപകടം. സ്ത്രീകളും സ്കൂള്‍ കുട്ടികളും ഉള്‍പ്പടെ നിറയെ യാത്രക്കാരുമായി പത്തനംതിട്ടയില്‍ നിന്ന് അടൂര്‍, ഭരണിക്കാവ് വഴി ചവറയ്ക്കുപോയ ശ്രീമുരുകൻ ബസിനാണ് തീപിടിച്ചത്. ഓമല്ലൂര്‍ അമ്ബല ജംഗ്ഷൻ കഴിഞ്ഞപ്പോള്‍ ബസിന്റെ മുൻഭാഗത്ത് തീയും പുകയും കണ്ടു. ഉടൻതന്നെ ഡ്രൈവര്‍ ബസ് നിറുത്തി യാത്രക്കാരെ ഇറക്കി.
ഗിയര്‍ ബോക്സിനുള്ളില്‍ നിന്ന് തീ ആളിപ്പടര്‍ന്നിരുന്നു. നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. തുടര്‍ന്ന് ബയറിംഗും വയറുകളും ഉരുകിവീണ് ബസിനടിയിലേക്കും തീ പടര്‍ന്നു
.ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ബസ് പിന്നിലേക്ക് തള്ളിമാറ്രി തീ ആളിപടരുന്നത് തടഞ്ഞു. ഇതിനിടെ ഓമല്ലൂര്‍ കുരിശ് ജംഗ്ഷനിലെ പെട്രോള്‍ പമ്ബില്‍ നിന്ന് ഫയര്‍ എസ്റ്റിംഗുഷര്‍ എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സംഘം പത്തനംതിട്ടയില്‍ നിന്ന് എത്തിയപ്പോഴേക്കും തീ പൂര്‍ണമായും നിയന്ത്രിച്ചിരുന്നു. സ്റ്രാര്‍ട്ടര്‍ തകരാറാകാം തീപിടിക്കാൻ കാരണമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.
