വണ്ടൂർ: അച്ഛനെ കാറിടിച്ചു കൊലപ്പെടുത്താൻ മകന്റെ ശ്രമം. മലപ്പുറം വണ്ടൂർ തിരുവാലി നടുവത്താണ് സംഭവം. കാർ ഇടിച്ചിട്ടശേഷം നാട്ടുകാർ ഓടിക്കൂടിയതോടെ മകൻ ഓടി രക്ഷപ്പെടുകയായിരുന്നു.
പരുക്കേറ്റ നടുവത്ത് പൊട്ടിപ്പാറ സ്വദേശി വാസുദേവൻ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ഇയാളെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്
