തൃശ്ശൂർ പട്ടിക്കാട് പത്താംകല്ല് ബിവറേജ് ഷോപ്പിനു മുന്നിൽ സർവീസ് റോഡിൽ വച്ച് വാഹനമിടിച്ച് തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

 



പട്ടിക്കാട്. പത്താംകല്ല് ബിവറേജ് ഷോപ്പിനു മുന്നിൽ സർവീസ് റോഡിൽ വച്ച് വാഹനമിടിച്ച് തമിഴ്നാട് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് ഒട്ടൻചത്തിരം സ്വദേശി ഗണേശമൂർത്തിക്കാണ് പരിക്കേറ്റത്. ഇയാളെ പട്ടിക്കാട് നിന്നുള്ള 108 ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 45 ഓടെ സർവീസ് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മുന്നിൽ പോയിരുന്ന ബൈക്കിൽ ഇടിക്കുകയും ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഗണേശമൂർത്തിയെ ഇടിക്കുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു



Post a Comment

Previous Post Next Post