മലപ്പുറം താനൂർ ചിറക്കലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് പാതയോരത്തുള്ള കൈവരിയിലേക്ക് ഇടിച്ചു കയറി അപകടം. കർണാടകയിൽ നിന്നുമുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഒരു സ്ത്രീയും കുട്ടിയുമടക്കം ആറു പേർക്ക് പരിക്ക് പറ്റി.
പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി. ഒരാളൊഴികെ ബാക്കിയുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
