നാദാപുരം: ടൈല്‍സ് കയറ്റി വന്ന പിക്കപ്പ് ലോറി പുതുതായി പണിത കല്ലാച്ചി-വാണിമേല്‍ ബൈപ്പാസില്‍ മറിഞ്ഞു
വൈകിട്ടുണ്ടായ അപകടത്തില്‍ ആളപായമില്ലെങ്കിലും വാഹനത്തിലുണ്ടായിരുന്ന ടൈല്‍സ് പൂര്‍ണമായും തകര്‍ന്നു. കല്ലാച്ചി സംസ്ഥാന പാതയില്‍ നിന്നു വാണിമേല്‍ റോഡിലേക്ക് കയറുമ്പോഴാണ് അപകടം. ബൈപ്പാസിലെ കയറ്റത്തില്‍ ലോറി.
നിയന്ത്രണം വിട്ട് പിറകോട്ടേക്ക് മറിയുകയായിരുന്നു. ലോറിയില്‍ നിന്ന് ഓയില്‍ റോഡിലേക്ക് പരന്നൊഴുകിയത് അഗ്‌നിശമന സേന വെള്ളമൊഴുക്കി വൃത്തിയാക്കി.
