തിരൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

 


മലപ്പുറം  തിരൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ട്രെയിൻ കയറാൻ റെയിൽവേ സ്റ്റേഷനിലെത്തിയ തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് പനങ്ങാട്ടു വീട്ടിൽ വിജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തിരൂരിൽ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറാൻ എത്തിയതായിരുന്നു ഇയാൾ.


സ്റ്റേഷനിൽ എത്തിയ വിജു കുഴഞ്ഞു വീണതോടെ ആർപിഎഫും മറ്റു യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം വൈകിട്ട് തൃശൂർ ശാന്തി ശ്മശാനത്തിൽ നടക്കും. ഭാര്യ: സീമ. മക്കൾ: അമ്മു, ശ്രീദേവി.

Post a Comment

Previous Post Next Post