തിരുവനന്തപുരം: പൊന്മുടി പതിമൂന്നാംവളവില്‍ മരത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 45 വയസ്സോളം പ്രായം തോന്നിക്കുന്ന ആളെയാണ് കറുപ്പസ്വാമി ക്ഷേത്രത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊന്മുടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. മരിച്ചയാള്‍ പൊന്മുടിയിലേക്ക് വന്ന വിനോദസഞ്ചാരിയാണോ എന്നതടക്കമുള്ളകാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്
.jpg)