തൃശ്ശൂർ പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം സ്വകാര്യ ബസിനു പുറകിൽ ചരക്ക് ലോറി ഇടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ബസ്റ്റോപ്പിൽ ആളെ ഇറക്കാൻ നിർത്തിയ ബസ്സിനു പുറകിൽ ഇതേ ദിശയിൽ വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. നിലവിൽ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളെ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെയാണ് കടത്തി വിട്ടിരുന്നത്. അപകടത്തെ തുടർന്ന് കുതിരാനിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി കുതിരാൻ അമ്പലത്തിന് മുന്നിലൂടെയുള്ള പഴയ പാത നിലനിർത്തണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനോട് ചേർന്ന് പാറ പൊട്ടിച്ച് നീക്കം ചെയ്യുന്ന പണികളും ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് പണികളെല്ലാം നിർത്തിവയ്ക്കുകയായിരുന്നു. കുതിരാൻ തുരങ്കത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതോടെ പഴയ പാതയിലൂടെ ഗതാഗതം പുനരാരംഭിക്കണം എന്ന ആവശ്യം

