കാസർകോട് പെർളടുക്കം മുനമ്പത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു;രണ്ട് പേർക്ക് ഗുരുതര പരിക്ക്



ചട്ടഞ്ചാൽ: കല്ലളി മുനമ്പത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു,. കുമ്പളം പാറ സ്വദേശി ശ്രീധരനും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. പുതിയ ജീപ്പ് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പിൽ ഉള്ളവരെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വാഹനം ഓടിച്ച ശ്രീധരനും മകനും സഹോദരന്റെ മക്കൾക്കുമാണ് പരിക്ക്. അഞ്ചു പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ജീപ്പ് പാടെ തകർന്നു. 10 മീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്കാണ് ജീപ്പ് മറിഞ്ഞത്. മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി


Post a Comment

Previous Post Next Post